പെരുന്നാൾ അവധി ദിനത്തിലെ ജവാസാത് സമയം പ്രഖ്യാപിച്ചു

0
4376

റിയാദ്: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അടിയന്തിരാവശ്യങ്ങൾക്കായി നിശ്ചിത സമയങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുമെന്ന് സഊദി ജവാസാത് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അതിന്റെ എല്ലാ വകുപ്പുകളും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ കാലയളവിൽ പൗരന്മാർക്കും താമസക്കാർക്കുമായി പാസ്‌പോർട്ട് വകുപ്പുകൾ സർവ്വീസുകൾ സ്വീകരിക്കുകയും നടപടികൾ കൈകൊള്ളുകയും ചെയ്യുമെന്നും ജവാസാത് അറിയിച്ചു.

മുഴുവൻ പ്രവിശ്യകളിലെയും ജവാസാത്ത് അഡ്മിനിസ്റ്റ്രേഷൻ കേന്ദ്രങ്ങളിൽ ഈദ് അവധി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും.

മക്ക പ്രവിശ്യയിലെ ജവാസാത്ത് ബ്രാഞ്ച് ഓഫീസുകളായ തഹലിയ, റെഡ്സീ, സ്വറാഫി എന്നിവിടങ്ങളിൽ റമളാൻ 25 മുതൽ റമളാൻ 28 വരെ രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെയും റിയാദിലെ ഹയു റിമാൽ, ഇലക്ട്രോണിക് സർവീസ് ബ്രാഞ്ച്, അൽഖർജ് റോഷൻ മാൾ എന്നിവിടങ്ങളിലും റമളാൻ 25 മുതൽ റമളാൻ 28 വരെ രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

അബ്ഷിർ, മുഖീം എന്നിവ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത സേവനങ്ങൾ ആണ്‌ അടിയന്തിരാവശ്യങ്ങളിൽ ഉൾപ്പെടുക. അബ്ഷർ, മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് പാസ്‌പോർട്ട് സേവനങ്ങൾക്കായി പ്രോസസ്സ് ചെയ്യാൻ ഗുണഭോക്താക്കളെ പ്രാപ്‌തമാക്കുന്ന “തവാസുൽ” സേവനം ഉപയോഗപ്പെടുത്തണമെന്ന് പാസ്സ്പോർട്ട് വിഭാഗം ഊന്നിപ്പറഞ്ഞു.