മലയാളി ബൈക്ക് റൈഡർ അപകടത്തില്‍ മരിച്ചു

0
4694

ദുബൈ: മലയാളി ബൈക്ക് റൈഡർ യു.എ.ഇയില്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശാണ് (37) മരിച്ചത്. രാജ്യാന്തര ബൈക്ക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനാണ്. ഭാര്യ: ഡോ: അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.