ജിദ്ദയിലെ മുൻ പ്രവാസി സമദ് മൗലവി മണ്ണാർമല നാട്ടിൽ നിര്യാതനായി

0
2422

മണ്ണാർമല: ഏറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മത പണ്ഡിതനും പ്രഭാഷകനും കെ.എം.സി.സി നേതാവുമായിരുന്ന സമദ് മൗലവി മണ്ണാർമല നിര്യാതനായി. ഒന്നര പതിറ്റാണ്ടിലേറെക്കാലമായി അദ്ധേഹം പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങിയിട്ട്.
സംസ്ഥാന ജംഇയത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി സ്ഥാനവും സമദ് മൗലവി വഹിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിയും ഗാനരചയിതാവുമായിരുന്ന മൗലവിക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ജിദ്ദ കെ.എം.സി.സി.യുടെ കുടുംബവേദിയുടെ നേതൃത്വത്തിൽ വാരാന്ത്യങ്ങളിൽ കുടുംബിനികൾക്കായ് നടത്തിയ മതപഠനക്ലാസിന് അദ്ധേഹം ഏറെ കാലം നേതൃത്വം നൽകിയിരുന്നു. മൗലവിയുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.