പുതിയ വീട്ടിൽ താമസമാക്കാൻ നാട്ടിലേക്ക് പോകാനൊരുങ്ങിയ കോഴിക്കോട് സ്വദേശി സഊദിയിൽ മരിച്ചു

0
3815

പുതുപ്പാടി (കോഴിക്കോട്): കോഴിക്കോട് ഈങ്ങാപ്പുഴ പൂലോട് സ്വദേശി സഊദിയിലെ ബുറെെദയില്‍ അന്തരിച്ചു. ഈങ്ങാപ്പുഴ പൂലോട് പാലത്തിങ്ങൾ അബ്ദുൽ അസീസ് (40) ആണ് സഊദിയിലെ ബുറൈദയിൽ അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു മരണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഷബ്ന. മക്കൾ: സിയാൻ, റിൻഷ. സഹോദരങ്ങൾ: ഉസൈൻ, മൊയ്തീൻ, ഹംസ, ആമിന, നബീസ, ആയിഷ, ഖദീജ.

പുതുതായെടുത്ത വീട്ടിൽ താമസമാക്കാൻ റമളാൻ അവസാനത്തോടെ നാട്ടിൽ പോകാനിരിക്കെയാണ് അബ്ദുൽ അസീസിനെ മരണം മാടിവിളിച്ചത്.