കെഎംസിസി പ്രവാസ വിരാമ ഫണ്ട് കൈമാറി

ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷാ പദ്ധതി അംഗങ്ങളിൽ ഫൈനൽ എക്സിറ്റിൽ പോകുന്നവര്ക്ക് ലഭിക്കുന്ന പ്രവാസ വിരാമ ഫണ്ട് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രസിഡൻറ് കെഎം മൂസ ഹാജി വടക്കൻ നൗഷാദലിക്ക് കൈമാറി. ചാപ്പനങ്ങാടി ടൗൺ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച അറബി ഭാഷ സമര പോരാളികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രസ്തുത ഫണ്ട് കൈമാറിയത്. പരിപാടിയിൽ കെ. ടി ഹമീദ് അധ്യക്ഷത വഹിച്ചു.

ജിദ്ദ കെ എം സി സി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, മുൻ കെഎംസിസി പ്രസിഡൻ്റ് കുഞ്ഞിപ്പ ഹാജി, യൂത്ത് ലീഗ് മലപ്പുറം ജില്ല ഉപാദ്ധ്യക്ഷൻ എൻ. കെ ഹഫ്സൽ റഹ്മാൻ, മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ പി.പി മുഹമ്മദ് , ജിദ്ദ – പൊന്മള പഞ്ചായത്ത് കെ എം സി സി ജനറൽ സെക്രട്ടറി മുഹമ്മദ് റാസിൽ ഒളകര, കുഞ്ഞുട്ടി മുസ്‌ലിയാർ ചാപ്പനങ്ങാടി, ഹമീദ് ബാവ , ആർ. എം മാനു , തുടങ്ങിയവർ സംബന്ധിച്ചു.