തബൂക്: തബൂക്ക് മേഖലയിലെ ഒരു പൗരന് മിനിറ്റുകൾക്കുള്ളിൽ നഷ്ടമായത് നാല് ലക്ഷം റിയാൽ. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചതിയിലാണ് ഇദ്ദേഹത്തിന് വൻ തുക നഷ്ടമായത്. എന്നാൽ, ബാങ്കിൽ പരാതി പറഞ്ഞപ്പോൾ സ്വാഭാവിക കൈമാറ്റമാണ് നടന്നതെന്നായിരുന്നു ബാങ്കിന്റെ പ്രതികരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു മാസത്തേക്ക് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി പ്രശസ്ത വെബ്‌സൈറ്റുകളിലൊന്നിൽ ഇദ്ദേഹം അപേക്ഷ നൽകിയിരുന്നു. അപേക്ഷ പൂർത്തിയാകുമ്പോൾ പെട്ടെന്ന് സൈറ്റ് അപ്രത്യക്ഷമാകുകയും ചെയ്തതായി ഇദ്ദേഹം പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രജിസ്ട്രേഷൻ നടത്തി മിനിറ്റുകൾക്ക് ശേഷം, സൈറ്റും സിസ്റ്റവും പ്രവർത്തനരഹിതമാണെന്ന് പറഞ്ഞു ഒരു നമ്പറിൽ നിന്ന് തനിക്ക് ഒരു ഫോൺകോൾ ലഭിച്ചു. അഭ്യർത്ഥന സ്വമേധയാ പൂർത്തിയാക്കാൻ തയാറായ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് 400,000 റിയാൽ അക്കൗണ്ടിൽ നിന്ന് ആ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
ഉടൻ തന്നെ പണം കൈമാറ്റം ചെയ്തത് സംബന്ധമായി ബാങ്കിനെ വിവരം അറിയിച്ചു. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം ട്രാൻസ്ഫർ ശരിയായി ചെയ്തുവെന്നായിരുന്നു ബാങ്ക് പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു കൈമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് പരാതി ഉണ്ടെങ്കിൽ സുരക്ഷാ അധികാരികളെ അറിയിക്കണമെന്നും ബാങ്ക് അറിയിച്ചു. എന്തെങ്കിലും ചെയ്‌താൽ തിരിച്ചടി ഉണ്ടാകുമെന്ന് തട്ടിപ്പുകാരൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.