ആംസ്റ്റർഡാം: സഊദി കപ്പൽ ടാങ്കർ അപകടത്തിൽ പെട്ട് രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. അവരിൽ ഒരാൾ മരണത്തിനു കീഴടങ്ങി. ഇന്നലെ ആംസ്റ്റർഡാമിൽ ടാങ്കർ ഡോക്ക് ചെയ്യുമ്പോൾ ആണ് അപകടമെന്ന് ഡച്ച് റിപ്പോർട്ടുകൾ പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നെതർലാൻഡിലെ ആംസ്റ്റർഡാം മറീനയിൽ ചരക്ക് കപ്പൽ ടാങ്കുകളിലൊന്നിൽ ക്രൂ അംഗങ്ങൾ അവരുടെ പതിവ് ജോലികൾ ചെയ്യുന്നതിനിടെയാണ് അപകടം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എന്നാൽ, അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടില്ല, രണ്ട് പേർക്ക് പ്രഥമശുശ്രൂഷ നൽകിയെങ്കിലും അവരിൽ ഒരാൾ ടാങ്കറിൽ വച്ച് മരിച്ചു എന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ബന്ധപ്പെട്ട നെതർലൻഡ് അധികാരികൾ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.