സഊദിയിൽ തൊഴിൽ കരാറുകൾ അടുത്ത മാസം മുതൽ “ഖിവ” പ്ലാറ്റ്‌ഫോമിലേക്ക് മാറും

0
4908

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരുടെ കരാറുകളും അടുത്ത മാസം മുതൽ “ഖിവ” പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസുമായി (ഗോസി) സഹകരിച്ച്, മന്ത്രാലയ വെബ്‌സൈറ്റിൽ നിന്നും “മദാദ്” പ്ലാറ്റ്‌ഫോമിൽ നിന്നും ബിസിനസ്സ് മേഖലയുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ “ഖിവ”യിലേക്ക് എല്ലാ ഡോക്യുമെന്റഡ് കരാറുകളും കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു.

മെയ് 12 മുതൽ, തൊഴിൽ കരാറുകൾ ഖിവ പ്ലാറ്റ്‌ഫോമിൽ മാത്രമായിരിക്കും അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. ഇതോടെ നിലവിലുള്ള പേപ്പർ കരാറുകളും മറ്റുള്ളവയും പൂർണമായു ഇലക്ട്രോണിക് രൂപത്തിലേക്ക് മാറും. തൊഴിൽ കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അംഗീകൃത പ്ലാറ്റ്ഫോം ഇനി ഖിവ മാത്രമായിരിക്കും.

തൊഴിൽ കരാർ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഡോക്യുമെന്റു ചെയ്യുന്നതിനുമുള്ള പ്രശ്നം പരിഹരിക്കുന്നതിന്, ഒരു കരാർ ഡോക്യുമെന്റേഷനും മാനേജ്മെന്റ് സേവനവും ഉൾപ്പെടുത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ “ഖിവ” പ്ലാറ്റ്ഫോം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

“ഖിവ”യിൽ ഇനിയും രജിസ്റ്റർ ചെയ്‌തില്ലേ? ഇതില്ലാതെ തൊഴിൽ ചെയ്യാൻ സാധ്യമല്ല; വീഡിയോ