ജിദ്ദ: ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാൻ ഒരുങ്ങുന്ന മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. പത്തനംതിട്ട മെഴുവേലി സ്വദേശി ഗീവർഗീസ് ഡാനിയേൽ (68) ആണ് മഹ്ജറിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. 38 വർഷമായി സഊദി കേബിൾ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: മേരി, മകൻ: ബ്രയാൻ ( ദുബായ്). നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം നാട്ടിലേക്ക് കൊണ്ട് പോകും.