യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനു തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ

0
8259

സൻആ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യൺ റിയാൽ. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ദയാധനവുമായി ബന്ധപ്പെട്ട് യമനിലെ ഉദ്യോഗസ്ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടത്.

യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ലാണ് സംഭവം. കേസിൽ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സൻആയിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയുമുണ്ടെന്നും വധശിക്ഷ ഒഴിവാക്കണമെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചിരുന്നു.

സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചിരുന്നത്.

യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. പ്രാഥമിക കോടതി നിമിഷക്ക് വധശിക്ഷ വധിച്ച ശേഷം, യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയുടെ ക്ലിനിക്കിന്റെ പാര്‍ട്ണര്‍ ആയിരുന്നു കൊല്ലപ്പെട്ട മെഹ്ദി. ഇയാള്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മരരക്ഷാര്‍ഥമാണ് കൊലപാതകമുണ്ടായതെന്നും നിമിഷ മൊഴി നല്‍കിയിരുന്നു.

കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും. എന്നാൽ ഇതിനായി നടത്തിയ ശ്രമങ്ങൾ ആദ്യം വിജയിച്ചിരുന്നില്ല. കേന്ദ്രസർക്കാർ നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നും അറിയിച്ചിരുന്നു.