ദമാമിലെ മുൻ പ്രവാസിയും കെഎംസിസി, എസ് ഐ സി നിറ സാന്നിധ്യവുമായിരുന്ന ഇബ്രാഹിം ഹാജി നാട്ടിൽ അപകടത്തിൽ മരണപ്പെട്ടു

0
2423

ദമാം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കണ്ണൂരിൽ മുൻ പ്രവാസി മരിച്ചു. കണ്ണാടിപ്പറമ്പ് പാറപ്പുറം ജുവൈരിയ മൻസിലിൽ മുഹമ്മദ് ഇബ്രാഹിം ഹാജി (62) യാണ് മരിച്ചത്. ദമാമിൽ ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം കെഎംസിസി ജീവകാരുണ്യ പ്രവർത്തന മേഖലയിലും സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവർത്തന മേഖലയിലെയും നിറ സാന്നിധ്യമായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച രാവിലെ നാറാത്താണ് അപകടം. കമ്പിൽ ഭാഗത്ത് നിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഹാജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹാജി ദമാമിൽ സമസ്ത പരിപാടിയിൽ (ഫയൽ)

നിലവിൽ പാറപ്പുറം ശാഖാ ലീഗ് പ്രസിഡന്റായിരുന്നു. കണ്ണാടിപ്പറമ്പിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ മറിയം. മക്കൾ ജുനൈദ്, ജുമൈലത്ത്, ജുവൈരിയ. മരുമക്കൾ ജുസൈലിയ, റഹിം (ദുബായ്), അഫ്‌സൽ.

പരേതന്റെ പേരിൽ മയ്യത് നിസ്കരിക്കാനും പ്രാർത്ഥനാ മജ്ലിസുകൾ സംഘടിപ്പിക്കാനും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.