ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ നോമ്പുതുറയും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഒതായി ചാത്തല്ലൂർ പ്രേദേശത്ത് നിന്ന് വിവാഹം ചെയ്തിട്ടുള്ള മരുമക്കളെ അടക്കം ഉൾപ്പെടുത്തിയാണ് കുടുംബ സംഗമവും ഇഫ്താറും സംഘടിപ്പിച്ചത്. അതോടപ്പം കമ്മിറ്റിയുടെ ജനറൽ ബോഡിയും നടന്നു. പരിപാടിയിൽ പ്രസിഡന്റ് പി. വി അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബു കെ.സി ഉദ്ഘാടനം ചെയ്തു.
നൗഷാദ് വെള്ളാറാംപാറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുജീബ് സ്വലാഹി ഉദ്ബോധനം നടത്തി.
അർഷാദ് കെ.സി, ഷബീബ്. ടി, അഷ്ഫാക് പി. വി, ഫാസിൽ പി.കെ, മുഹ്സിന ടീച്ചർ, ഷഫീക് പി.വി, ഷിയാസ് കെ.എം, നിയാസ് കെ.പി, സമദ് എടവണ്ണ പ്പാറ, നിയാസ് കുനിയിൽ, ഹസ്സൻ കുട്ടി പെരിന്തൽമണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പി. സി ഗഫൂർ സ്വാഗതവും വി. ടി അഷ്റഫ് നന്ദിയും പറഞ്ഞു. പരിപാടിയിൽ വെച്ച് ഒതായിയിലെ നിർധനനായ ഒരാൾക്ക് വീട് വെക്കുന്നതിലേക്ക് സാമ്പത്തിക സഹായം നൽകി.