ബന്ദർ ബലീല: ഹറമിലെ ദശാബ്ദം കടന്ന അതിമനോഹരമായ ശബ്ദത്തിനുടമ, നിസ്കാരങ്ങളിൽ വിശ്വാസികളെ കോരിതരിപ്പിക്കുന്ന ഈണം

0
8528

ഹിജ്റ 1395-ൽ മക്കയിൽ ജനിച്ച ബന്ദർ ബിൻ അബ്ദുൽ അസീസ് ബിൻ സിറാജ് ബിൻ അബ്ദുൽ മാലിക് ബലീലയുടെ ഈണം നിറഞ്ഞ മനോഹരമായ പാരായണം ഇന്ന് വിശ്വാസികൾക്ക് ഏറെ ആനന്ദമാണ് നൽകുന്നത്. മക്കയിലെ ഉസ്മാൻ ബിൻ അഫാൻ സ്കൂൾ മുതൽ ക്യാപിറ്റൽ മോഡൽ സ്കൂൾ, തൽഹ ബിൻ ഉബൈദുള്ളാഹ് സ്കൂൾ എന്നിവിടങളിലെ പഠന ശേഷം ഒടുവിൽ ഉമ്മുൽ-ഖുറാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശരീഅത്ത് ശാസ്ത്രം പഠിക്കുകയും ഹിജ്റ 1417 ൽ ബിരുദം നേടുകയും ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിരുദം നേടിയ ശേഷം അദ്ദേഹം അതേ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മാസ്റ്റേഴ്സ് തീസിസ് നേടിയ ശേഷം, ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുന്നതിനായി അദ്ദേഹം മദീനയിലേക്ക് മാറി. അബി നാസർ ഇബ്നു അൽ-സബ്ബാഗ് “അൽ ഷാമിൽ ഫി ഫു` അൽ-ഷാഫിയ്യ” എന്ന രചനയെക്കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ തീസിസിന്റെ വിഷയം.

ഹിജ്റ 1431-ൽ മക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഹോളി മോസ്‌കിൽ നിയമശാസ്‌ത്രത്തിന്റെ സഹാധ്യാപകനായും, വിവിധ വകുപ്പുകളിലും മക്കയിലെ അൽ-റുസൈഫ, മേഖലയിലെ മസ്ജിദുകളുടെയും അവരുടെ ജീവനക്കാരുടെയും സംരക്ഷണ സമിതിയിലെ അംഗവുമായും പ്രവർത്തിച്ചു. തായിഫ് യൂണിവേഴ്‌സിറ്റിയിലെ ശരീഅത്ത് ആന്റ് റെഗുലേഷൻസ് കോളേജിലെ ശരീഅത്ത് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായും നിയമിതനായ ബലീല ഇപ്പോഴും ഈ സ്ഥാനത്ത് തുടരുകയാണ്.

ഹിജ്റ 1434 ലാണ് മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ തറാവീഹ് നമസ്കാരത്തിൽ ജനങ്ങളെ നയിക്കാൻ അദ്ദേഹത്തെ നിയോഗിക്കപ്പെട്ടത്. അതേ വർഷം ദുൽഹിജ്ജ മാസത്തിൽ മുഴുസമയ ഇമാമായും നിയമിതനായി.

ഗ്രാൻഡ് മസ്ജിദിന്റെ ഇമാമും പ്രഭാഷകനുമായ ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്, മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ അംഗം, ശൈഖ് മുഹമ്മദ് അൽ മുഖ്താർ അൽ-ഷാൻകിതി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് അദ്ദേഹത്തിന് നിയമപരമായ അറിവ് ലഭിച്ചു.

ഹറമിൽ ആക്രമണത്തിന് ശ്രമിക്കപ്പെട്ട ഇമാമുമാരിലും ഒരാളാണ് ബലീല. താൻ മഹ്ദിയാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിൽ ഖുതുബക്കിടെ പ്രസംഗപീഠം ആക്രമിക്കാനും ഇമാമിനെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. പക്ഷേ സുരക്ഷാ അധികാരികൾ മഹ്ദിയാണെന്ന് അവകാശപ്പെട്ടു എത്തിയ നാല്പതുകാരനായ ആക്രമിയെ ഞൊടിയിടയിൽ കീഴ്പ്പെടുത്തുകയായിരുന്നു.