മക്ക: മക്കയിൽ അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുറഹിമാനെയും ജിദ്ദയിൽ ന്യുമോണിയ ബാധിച്ചു മരിച്ച മേലാറ്റൂർ സ്വദ്ദേശി അബ്ദുൽകരീനിനെയും വിശുദ്ധ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. വിശുദ്ധ ഹറം പള്ളിയിൽ നടന്ന മയ്യത് നിസ്കാര ശേഷമാണ് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സാനിധ്യത്തിൽ മയ്യത്ത് ഖബറടക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ജിദ്ദയിലെ വെള്ള കമ്പിനിയിൽ നിന്ന് വെള്ളബോട്ടൽ കയറ്റി വരുന്നതിനിടെ മക്കയിലെ വലീൽഅഹദിൽ വെച്ച് എതിരെ വന്ന ഡയനയുമായി ഇടിച്ചാണ് കോഴിക്കോട് പെരിങ്ങൊളം സ്വദ്ദേശി അബ്ദുറഹിമാൻ (48) മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ അബ്ദുറഹ്മാൻ ഓടിച്ചിരുന്ന വാഹനം മറിഞ്ഞിരുന്നില്ലെങ്കിലും അതിശക്തമായി നിരങ്ങി അടുത്തുള്ള കെട്ടിടത്തിൽ ഇടിച്ച് കയറുകയായിരുന്നു.
ചുമരുമായി പതിഞ്ഞു പോയ വാഹനത്തിൽ നിന്ന് സിവിൽ ഡിഫൻസ് എത്തി വെട്ടിപോളിച്ചാണ് ആളെ പുറത്തിറക്കിയത്. കൂടെയുണ്ടായിരുന്ന കൊണ്ടോട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മുഹമ്മത് ദാനിഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ജിദ്ദയിൽനിന്ന് അത്താഴത്തിനുള്ള ഭക്ഷണവും വാങ്ങി മക്കയിലേക്ക് മടങ്ങുന്നതിനിടെ വലീൽഅഹദിൽ വെച്ച് അത്താഴചോറ് കഴിക്കുന്നതിന് വേണ്ടി വലീൽ അഹദിലുള്ള പള്ളി പാർക്കിങ് കേന്ദ്രം ലക്ഷ്യമാക്കി വരുന്നതിനിടെയാണ് അപകടം. ഇതിനിടയിൽ ജഗ്ഷനിൽവെച്ച് തിരിയുന്നതിനിടയിൽ എതിർദിശയിൽനിന്നും ഈജിപ്ത് സ്വദേശിയുടെ ഡയനയാണ് അമിതവേഗതയിൽ ഇവരുടെ വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്.
ജിദ്ദയിൽ മരണപ്പെട്ട മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.
മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും ഖബ്റടക്ക നടപടികൾ പൂർത്തീകരിച്ചത്.
മക്കയിൽ വെള്ളവണ്ടി ഡയനയുമായി കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, സഹയാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു
മേലാറ്റൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു