മക്കയിൽ വെള്ളവണ്ടി ഡയനയുമായി കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, സഹയാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

0
4407

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മക്കയിലെ കാക്കിയക്കടുത്ത വലിൽ അഹദിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബ്ദുറഹ്മാൻ ഓടിച്ചിരുന്ന വെളളം കൊണ്ട് വരുന്ന ട്രക്കും ഒരു ഡൈനയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വെള്ളം കൊണ്ടുപോകുന്ന ട്രക്കിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബ്ദുറഹ്മാൻ ഓടിച്ചിരുന്ന വാഹനം മറിഞ്ഞിരുന്നില്ലെങ്കിലും അതിശക്തമായി നിരങ്ങി അടുത്തുള്ള കെട്ടിടത്തിൽ ഇടിച്ച് കയറുകയായിരുന്നു.

ചുമരുമായി പതിഞ്ഞു പോയ വാഹനത്തിൽ നിന്ന് സിവിൽ ഡിഫൻസ് എത്തി വെട്ടിപോളിച്ചാണ് ആളെ പുറത്തിറക്കിയത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മക്ക അസീസിയ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തിങ്കളാഴ്ച സുബ്ഹിയോട് കൂടി ഖബറടക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.