സഊദിയിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

0
9114

റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനം പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്കുള്ള വിശുദ്ധ ഈദുൽ ഫിത്വർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രിൽ 30 ശനിയാഴ്ചക്ക് സമാനമായ റമദാൻ 29 ന് അവസാന പ്രവൃത്തി ദിനത്തോടെ ആരംഭിക്കുന്ന അവധി നാല് ദിവസം നീണ്ട് നിൽക്കും. മെയ് ഒന്ന് മുതൽ നാല് വരെയായിരിക്കും അവധി. മെയ് അഞ്ചിനു പ്രവൃത്തി ദിനം പുനഃരാരംഭിക്കും.

തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24 ന്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത് തൊഴിലുടമ പാലിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.