ഡ്രൈവിംഗിനിടെ ഹൃദയാഘാതം: മലയാളി യുവാവ് മരിച്ചു

0
7504

മദീന: ഡ്രൈവിങ്ങിനെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മദീനയിൽ മരിച്ചു. കൊല്ലം ആയൂർ സ്വദേശിയുമായ സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്. ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസീസിയയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. 15 വർഷത്തോളമായി മദീനയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ചൊവ്വ) മഗ്‌രിബ് നമസ്കാരാനന്തരം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.