റിയാദ്: ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകരിൽ നിന്ന് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം ഉത്തരം നൽകി. ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ ഇഅതമർന ആപ്പിൽ കൂട്ടാളികളെ ചേർക്കുന്ന രീതിയും മന്ത്രാലയം വ്യക്തമാക്കി. ആപ്പിൽ പ്രവേശിച്ച ശേഷം, പെർമിറ്റ് തരം തിരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്, തുടർന്ന് സ്‌ക്രീനിന്റെ ചുവടെയുള്ള (Add companions) ബട്ടൺ തിരഞ്ഞെടുക്കുക, സഹകാരിയുടെ ഡാറ്റ പൂരിപ്പിക്കുക. സഹകാരിയുടെ അക്കൗണ്ട് രേഖപ്പെടുത്തി അഭ്യർത്ഥന സ്വീകരിക്കുക എന്നതാണ് അവസാന ഘട്ടം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെർമിറ്റ് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് അഫിലിയേറ്റ് ചെയ്യാത്ത 4 കൂട്ടാളികളെ മാത്രമേ ചേർക്കാൻ അനുവാദമുള്ളൂ. എന്നാൽ അദ്ദേഹവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കൂട്ടാളികളുടെ എണ്ണം ചേർക്കുന്നതിന് പരിധിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.
പെര്മിറ്റിലെ സമയത്തിന് 4 മണിക്കൂർ മുമ്പ് അപ്പോയിന്റ്‌മെന്റ് റദ്ദാക്കാൻ സാധിക്കും. അതിനുശേഷം വീണ്ടും ഉംറ ആഗ്രഹിക്കുന്നുവെങ്കിൽ വ്യക്തി പുതിയത് നൽകേണ്ടി വരും. ഒരു വ്യക്തി തന്റെ പെർമിറ്റ് സമയത് പോകാൻ സാധിക്കാതെ വൈകുകയാണെങ്കിൽ, ആദ്യ പെർമിറ്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്നും തുടർന്ന് പുതിയ പെർമിറ്റ് എടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പല പ്രത്യേക സമയങ്ങളിൽ പുതിയ പെർമിറ്റ് എടുക്കരുതെന്ന് മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഞായർ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും വാരാന്ത്യ ദിവസങ്ങളി (വ്യാഴം, വെള്ളി, ശനി) ലും റമദാനിലെ അവസാന പത്തിലുമാണ് വിട്ടു നിൽക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തത്.
ഇഅതമർന ആപ്പ് വഴി ട്രാൻസ്പോർട്ട് ടിക്കറ്റുകളുടെ തുക വീണ്ടെടുക്കുന്നതിനുള്ള വഴികൾ മന്ത്രാലയം വിശദീകരിച്ചു. പ്രധാന പേജിലെ ക്രമീകരണങ്ങൾ തിരഞ്ഞെടുത്ത ശേഷം ഗതാഗത ടിക്കറ്റുകൾ തിരഞ്ഞെടുക്കുക, തുടർന്ന് (Unused) ഫീച്ചർ പരിശോധിക്കുക. അവസാന ഘട്ടത്തിൽ ടിക്കറ്റ് റദ്ദാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഉംറ വിസ ഇഷ്യൂ ചെയ്യാനോ ഉംറ പെർമിറ്റുകൾ നൽകാനോ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രായപരിധി 5 വയസ്സാണ്. കൊറോണ വൈറസ് ബാധിച്ചവരും ആയിരിക്കരുത്. വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ പോലും പോസിറ്റിവ് ആകാത്ത ഏതൊരാൾക്കും ഉംറ തീർത്ഥാടനം നിർവഹിക്കാൻ സാധിക്കും.




