ജിദ്ദയിലേക്കും റിയാദിലേക്കും കോഴിക്കോട് നിന്ന് നേരിട്ട് വിമാന സർവീസുകൾ പ്രഖ്യാപിച്ച് സ്‌പൈസ്ജെറ്റ്

0
2883

റിയാദ്: അന്താരാഷ്ട്ര വ്യോമ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ എയർ കാരിയർ സ്‌പൈസ് ജെറ്റ് റിയാദിലേക്കും ജിദ്ദയിലേക്കും നേരിട്ട് പുതിയ വിമാനങ്ങൾ ആരംഭിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് ഇന്ത്യൻ നഗരങ്ങളായ കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സ്‌പൈസ് ജെറ്റ് ഈ മാസം അവസാനം നോൺ-സ്റ്റോപ്പ് അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിക്കും.

അഹമ്മദാബാദിനെ മസ്‌കറ്റിനെയും മുംബൈയെ ബംഗ്ലാദേശിലെ ധാക്കയെയും ബന്ധിപ്പിക്കുന്ന പുതിയ വിമാനങ്ങളും എയർലൈൻ ആരംഭിക്കുമെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ഈ വിമാനങ്ങളെല്ലാം ഏപ്രിൽ 26 മുതൽ ഘട്ടംഘട്ടമായി ആരംഭിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു