ജീവിതം ധന്യം; 17 വർഷമായി മക്കയിൽ വിശ്വാസികളെ സേവിച്ച് ദമ്പതികളായ അഷ്റഫും ഫാത്വിമയും

0
4122

മക്ക: ഏകദേശം 17 വർഷമായി ഹജ്ജ്, ഉംറ തീർഥാടകർക്കും മക്കയിലെ ഹറം പള്ളിയിലെ സന്ദർശകർക്കും സേവനം ചെയ്യാൻ ലഭിച്ച അതുല്യമായ അവസരത്തിൽ സന്തുഷ്ടരാണ് പ്രവാസി ദമ്പതികളായ അഷ്റഫും ഫാത്വിമയും. ഇരു ഹറം കാര്യാലയ വകുപ്പിന്റെ കീഴിൽ വിശുദ്ധ ഹറമിൽ വിന്യസിച്ചിരിക്കുന്ന ഇരു ഹറം കാര്യാലയ വകുപ്പ് ജനറൽ പ്രസിഡൻസിക്ക് കീഴിലുള്ള 12,000 ജീവനക്കാരിൽ ഉൾപ്പെടുന്നവരാണ് ഈ ശ്രീലങ്കൻ ദമ്പതികൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ ദേവാലയത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചതിന്റെ ബഹുമതി ലഭിച്ചതിൽ ഏറെ സന്തുഷ്ടരാണ് ഈ ദമ്പതികൾ. ഉപജീവനമാർഗം നേടാനും അതേ സമയം ദൈവപ്രീതി നേടാനും സഹായിക്കുന്ന ഒരു ജോലിയിൽ ഏർപ്പെടാൻ തങ്ങൾക്ക് അനന്തമായ അനുഗ്രഹം നൽകിയതിന് ഇരുവരും സർവ്വശക്തനെ സ്തുതിച്ചു.

17 വർഷം മുമ്പ് യുവതിയായ ഫാത്വിമ വിശുദ്ധ ഹറം പള്ളിയിൽ എത്തിയതോടെയാണ് പുണ്യ ഗേഹങ്ങളുടെ സേവകരാകായുള്ള ഇവരുടെ ചരിത്രം ആരംഭിക്കുന്നത്. സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലങ്ങളും അവിടെ വിരിച്ചിരിക്കുന്ന പ്രാർത്ഥനാ വിരിപ്പുകളും പരിപാലിക്കലായിരുന്നു ജോലി. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ പ്രിയതമനെയും ഈ പുണ്യ ജോലിയിലേക്ക് എത്തിക്കാൻ ഫാത്വിമ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇത് സഫലമാകുകയായിരുന്നു.

നാല് വർഷം ഹറമിൽ ഒറ്റയ്ക്ക് ജോലി ചെയ്ത ശേഷം, ശ്രീലങ്കയിൽ നിന്ന് ഭർത്താവിനെ എന്നോടൊപ്പം ജോലിക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന് ഹറം പ്രസിഡൻസിയോട് ഫാത്വിമ നടത്തിയ ആവശ്യം ഹറം കാര്യാലയ വകുപ്പ് സ്വീകരിക്കുകയായിരുന്നുവെന്ന് ഫാത്വിമ അയവിറക്കി. ഹറം കാര്യാലയ വകുപ്പ് എന്റെ അഭ്യർത്ഥനയ്ക്ക് അംഗീകാരം നൽകിയതോടെ, ഒടുവിൽ ഭർത്താവ് അഷ്‌റഫിനെ വിശുദ്ധ ഹറമിൽ ജോലിക്കാരനായി നിയമിച്ചുവെന്നും യുവതി പറഞ്ഞു.

ശ്രീലങ്കയിൽ അഷ്‌റഫ് തനിച്ച് കഴിഞ്ഞിരുന്ന അഷ്‌റഫ് അവിടെ ചില ജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ തുടക്കത്തിൽ ശ്രീലങ്ക വിട്ട് സഊദിയിലേക്ക് വരാൻ മടി കാണിച്ചിരുന്നു. എന്നിരുന്നാലും, ഫാത്തിമയുടെ നിരന്തരമായ പ്രേരണയാൽ മനസ്സ് മാറ്റി മക്കയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഇപ്പോൾ, ഹറമിൽ ജോലി ചെയ്യുന്നതിനും തീർഥാടകരെയും വിശ്വാസികളെയും രാവും പകലും സേവിക്കുന്നതിനും ഈ മഹത്തായ അനുഗ്രഹം ലഭിച്ചതിൽ അഷ്‌റഫ് അതീവ സന്തുഷ്ടനാണ്.

വിശുദ്ധ ഹറമിൽ ജോലി ചെയ്യാൻ കഴിയുന്നത് എനിക്ക് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഫാത്തിമയും ഞാനും ഒരേ ഷിഫ്റ്റിൽ ജോലി ചെയ്യുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നു, ഞങ്ങൾ ആഴ്ചതോറും ഉംറ നിർവഹിക്കുന്നുവെന്ന് ഇരുവരും പങ്കു വെച്ചു. മക്കയിലെ ജോലി ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിച്ചതായും ഹറം പള്ളി തീർത്ഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ അതങ്ങൾ അനുഗ്രഹീതരാണെന്നും ഇരുവരും പങ്ക് വെച്ചു.