സെലിബ്രെറ്റികളുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി സഊദി കേന്ദ്ര ബാങ്ക്

0
972

റിയാദ്: സാമ്പത്തിക തട്ടിപ്പിനായി ചിലർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയപ്പെടുന്ന വ്യക്തികളുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ആൾമാറാട്ടം നടത്തുന്നതായി സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറിയപ്പെടുന്ന വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ആൾമാറാട്ടം നടത്തുകയും സാമ്പത്തിക സഹായം നൽകുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് സാമ്പത്തിക തട്ടിപ്പിന്റെ ഒരു രീതിയാണെന്നും അതിനാൽ ഇത് ജാഗ്രത പാലിക്കണമെന്നും സെൻട്രൽ ബാങ്ക് ഊന്നിപ്പറഞ്ഞു.

ഏതെങ്കിലും തട്ടിപ്പ് രീതി ഉപയോഗിച്ച് മറ്റുള്ളവരുടെ പണം അനധികൃതമായി കൈക്കലാക്കുന്നവർക്കെതിരെ 7 വർഷം വരെ തടവും 5 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.