ആട്ടിടയൻമാർക്കൊപ്പം മാതൃക തീർത്ത് മരുഭൂമിയിലെ ഒരു ഇഫ്ത്വാർ

0
3004

റിയാദ്: മരുഭൂമിയിൽ ആട്ടിടയന്മാർക്കൊപ്പം ഇഫ്താർ ഒരുക്കി വേറിട്ട മാതൃക സ്വീകരിച്ച് പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകർ.
റമദാൻ കാലത്ത് വേറിട്ട നോമ്പുതുറ മുൻവർഷങ്ങളിലെ പോലെ ഇത്തവണയും റിയാദിലെ ജനാദ്രിയ ഉൾഭാഗത്തെ മരുഭൂമിയിൽ ഒറ്റപെട്ട ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർക്ക് വേണ്ടിയാണ് ഇഫ്താർ ഒരുക്കിയത്. കടുത്ത ചൂടിൽ വെന്തുരുകി പ്രവാസം നയിക്കുന്ന ഇവർക്കിത് ഏറെ ആശ്വാസവുമായി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ചയോടെ തുടങ്ങിയ പതിവ് റമദാൻ കിറ്റ് വിതരണത്തിന് ശേഷം നടന്ന നോമ്പ് തുറയിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തുള്ളവരും പങ്കെടുത്തു.
മഗ്‌രിബ് നമസ്കാരത്തിന് രാജസ്ഥാൻ സ്വദേശി ഖാൻ മുഹമ്മദ്‌ നേതൃത്വം നൽകി. പഴവർഗ്ഗങ്ങൾ, ജ്യൂസ്, വെള്ളം, ഈത്തപ്പഴം, നോമ്പ് തുറ വിഭവങ്ങൾ, ബിരിയാണി അടക്കം നോമ്പ് തുറക്കുള്ള വിവിധ വിഭവങ്ങൾ റിയാദിൽ നിന്ന് വൈകുന്നേരത്തോടൊപ്പം മരുഭൂമിയിലെത്തിച്ചാണ് വേറിട്ട മരുഭൂമിയിലെ സമൂഹ നോമ്പ് തുറ നടത്തിയത്.

ഡോ: ഫുവാദ്, ഡോ: ഹസീന ഫുവാദ്, എഴുത്തുകാരി നിഖില സമീർ, അമീർഖാൻ, സുമയ്യ അമീർ, ഓർബിറ്റ് ജനറൽ മാനേജർ റഫീഖ് ശറഫുദ്ധീൻ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ്‌ കൂട്ടിക്കൽ, മക്ക റെസ്റ്റോറന്റ് ഉടമ ബക്കർ, സമീർ റൈബക്ക്, സബീർ ഹുസൈൻ, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കൊസ്, മുജിബ് കായംകുളം, ഷരീഖ് തൈക്കണ്ടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസ്സൽ കമറുദിൻ, പ്രെഡിൻ അലക്സ്, ബഷീർ കോട്ടയം, സലിം വാലിലപ്പുഴ, ഷാജഹാൻ ചാവക്കാട്, യാസിർ അലി, ചാരിറ്റി കൺവീനർ
മുഹമ്മദ്‌ സിയാദ് വർക്കല, കെ ജെ റഷീദ്, ശ്യാം വിളക്കുപ്പാറ, ഷമീർ കല്ലിങ്കൽ,ജലീൽ ആലപ്പുഴ, അലി എ കെ ടി, റൗഫ്,
സുനി ബഷീർ, അനാമിക സുരേഷ്, അഭിനന്ദ, ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.