റിയാദ്: തറാവിഹ് നമസ്കാരത്തിന്റെ അനുബന്ധമായി വരുന്ന നിസ്കാരങ്ങളിലെ ഖുനൂത്ത് പ്രാർത്ഥനയിൽ പ്രവാചകന്റെ മാർഗ്ഗനിർദ്ദേശം പാലിക്കാൻ പള്ളികളിലെ ഇമാമുമാരോട് നിർദേശം നൽകി സഊദി ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ നിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തറാവീഹ് പ്രാർത്ഥനകൾ കഠിനമായി നീട്ടിക്കൊണ്ട് പ്രസംഗമാക്കി മാറ്റരുതെന്നും അതിശയോക്തി കലർന്ന ശബ്ദവും അഹങ്കാരമുള്ള പ്രാസവും ഉപേക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാത്രമാണ് ഇമാമുമാർ തഹജ്ജുദ് നമസ്‌കാരം നിർവഹിക്കേണ്ടത്. പ്രഭാത നമസ്‌കാരത്തിന് മുമ്പായി അത് പൂർത്തിയാക്കണമെന്നും, ആരാധകർക്ക് ബുദ്ധിമുട്ടില്ലാത്ത മതിയായ കാലയളവ് നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. .




