ജിദ്ദ: മദീന റോഡിൽ മസ്ജിദ് സഊദിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2022 – 2024 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. മാതൃ സംഘടനയായ കെ.ൻ എം നാമനിർദ്ദേശം ചെയ്ത പുതിയ കമ്മിറ്റിയാണ് നാല് പതിറ്റാണ്ടായി ജിദ്ദയുടെ പൊതു മണ്ഡലത്തിൽ നിറസാന്നിധ്യമായ സെന്ററിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
പ്രവാസ ലോകത്തെ പൊതു പ്രവർത്തന രംഗത്ത് ഏറെ കാലമായി നിറഞ്ഞു നിൽക്കുന്ന അബ്ബാസ് ചെമ്പൻ പ്രസിഡന്റും, ശിഹാബ് സലഫി എടക്കര ജനറൽ സെക്രട്ടറിയും, ശരീഫ് ബാവ തിരൂർ ട്രെഷററുമായിട്ടുള്ള കമ്മിറ്റിയിൽ നൂരിഷ വള്ളിക്കുന്ന്, മുസ്തഫ ദേവർഷോല എന്നിവർ വൈസ് പ്രെസിഡന്റുമാരും ഷാഫി മജീദ് ആലപ്പുഴ, നൗഫൽ കരുവാരക്കുണ്ട് എന്നിവർ സെക്രട്ടറിമാരുമാണ്.
പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നൂരിഷ വള്ളിക്കുന്ന് (ദഅവ), മുസ്തഫ ദേവർഷോല (മദ്രസ), ഷാഫി ആലപ്പുഴ (നിച്ച് ഓഫ് ട്രൂത്), നൗഫൽ കരുവാരക്കുണ്ട് (ഓഡിയോ വീഡിയോ), അബ്ദുൽ അസീസ് സ്വലാഹി (ലേൺ ദി ഖുർആൻ ആൻഡ് മുസാബഖ), അമീൻ പരപ്പനങ്ങാടി (മൊബൈൽ അപ്ലിക്കേഷൻ ആൻഡ് ഓൺലൈൻ കോഴ്സ്), കെ.വി മുഹമ്മദ് വേങ്ങര (പബ്ലിക് റിലേഷൻസ്), മുഹമ്മദ് കുട്ടി നാട്ടുകൽ (മെയ്ന്റനൻസ്), ശരീഫ് ദേവർഷോല (ഐ ടി), മുഹിയുദ്ധീൻ താപ്പി (മീഡിയ ആൻഡ് പബ്ലിസിറ്റി), നജീബ് കാരാട്ട് (റിലീഫ് ആൻഡ് സോഷ്യൽ വെൽഫയർ), അഷ്റഫ് കിനാശ്ശേരി (പ്രസിദ്ധീകരണങ്ങൾ), സുബൈർ ചെറുകോട് (ഫുഡ് റിഫ്രഷ്മെന്റ് ആൻഡ് ബിവറേജ്), അഷ്റഫ് ആനക്കയം (ന്യൂ പ്രൊജക്റ്റ്), സുബൈർ പന്നിപ്പാറ (എംപ്ലോയ്മെന്റ്), എന്നിവർ കൺവീനർമാരായുള്ള ഇരുപതോളം സബ് കമ്മിറ്റികൾക്കും രൂപം നൽകി.
വോളണ്ടിയേഴ്സിന്റെ ചുമതല ഫജറുൽ ഹക്ക് പുലരിക്കും, വനിത വിങ്ങിന്റെ ചുമതല ഷാഫി ആലപ്പുഴക്കുമാണ്. സെന്റർ അംഗങ്ങളുടെ ഡാറ്റകൾ കൈകാര്യം ചെയ്യാനും, പുതിയ അംഗങ്ങളെ കണ്ടെത്താനുമുള്ള ചുമതല സുബൈർ പെരുമ്പാവൂർ കൺവീനർ ആയിട്ടുള്ള സബ് കമ്മിറ്റിക്കാണ്. സെന്ററിലെ പഠന-പൊതു ക്ലാസുകൾ ഓഫ്ലൈനിലേക്ക് മാറിയതായും റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും സെന്ററിൽ വെച്ച് ഹദീസ്-ഖുർആൻ ക്ലാസും പൊതു ഇഫ്താറുകൾ സംഘടിപ്പിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.
മുൻ കമ്മിറ്റിയുടെ പ്രവർത്തന – സാമ്പത്തിക റിപ്പോർട്ട് അവതരണവും ചർച്ചയും മറുപടിയും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്ന ജനറൽ ബോഡി യോഗം അബ്ബാസ് ചെമ്പൻ നിയന്ത്രിച്ചു. ശിഹാബ് സലഫി ഉൽബോധന പ്രസംഗം നടത്തി. ജനറൽ ബോഡി യോഗത്തിൽ അംജദ്, ആഷിക് മഞ്ചേരി, മുസ്തഫ ദേവർഷോല, നൗഫൽ കരുവാരക്കുണ്ട്, മുഹിയുദ്ധീൻ താപ്പി, നൂരിഷ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഹുസ്സൈൻ പരവക്കലിന് സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ മൊമെന്റോ നൽകി. ശിഹാബ് സലഫി എടക്കര സ്വാഗതവും, നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.