മയക്കുമരുന്ന്: ഇന്ത്യക്കാരന് വധശിക്ഷ

0
3055

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഇന്ത്യക്കാരന് വധശിക്ഷ. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക ദിനപ്പത്രമായ അല്‍ സിയാസ റിപ്പോര്‍ട്ട് ചെയ്‍തു.

ഫര്‍വാനിയില്‍ വച്ചാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എത്ര അളവ് മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് നടത്തിയത് തെളിയിക്കപ്പെട്ടതോടെയാണ് വധശിക്ഷ വിധിച്ചത്.