നിയമലംഘനം രജിസ്റ്റർ ചെയ്യാൻ കാർ നിർത്തിച്ചു, പരിശോധനയിൽ ഡ്രൈവർ സീറ്റ് കാലി, വൈറലായയൊരു ട്രാഫിക് പരിശോധന

0
6394

സാൻഫ്രാൻസിസ്കോ: നിയമലംഘനം രജിസ്റ്റർ ചെയ്യാൻ കാർ നിർത്തിച്ച പോലീസ് കാറിൽ ഡ്രൈവർ ഇല്ലെന്ന് കണ്ട് ഞെട്ടി. അമേരിക്കയിൽ നിന്നാണ് ഏറെ വൈറലായ ഒരു വാഹന പരിശോധന വീഡിയോ പുറത്ത് വന്നത്. വാഹന നിയമ ലംഘനം കണ്ടെത്തിയ സാൻഫ്രാൻസിസ്കോ പോലീസ് ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞുനിർത്തുകയും അത് ഡ്രൈവറില്ലാതെയാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പ് അമേരിക്കയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

രാത്രിയിൽ ലൈറ്റ് അണച്ച് വാഹനം ഓടിക്കുന്നത് ആണ് കാർ നടത്തിയ നിയമ ലംഘനംമെന്ന് പ്രചരിക്കുന്ന വീഡിയോയിൽ മനസിലാക്കാം. തുടർന്ന് റോഡിന്റെ സൈഡിൽ നിർത്തി പോലീസുകാരൻ അത് പരിശോധിച്ചെങ്കിലും ഉള്ളിൽ ഡ്രൈവർ സീറ്റ് കാലിയായിരുന്നു. ഇത് റോഡിലൂടെ പോകുന്നവരുടെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌തു.

വാഹനത്തിന്റെ ഉടമസ്ഥരായ ക്രൂയിസ് കമ്പനി സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത് ഇങ്ങനെയാണ്. “ഞങ്ങളുടെ ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന വാഹനം ഒരു പോലീസ് കാറിന് വഴിമാറി, തുടർന്ന് സിഗ്നൽ കഴിഞ്ഞ് അടുത്തുള്ള സുരക്ഷിത സ്ഥലത്ത് നിർത്തി”, കാറിന്റെ ലൈറ്റുകൾ ഓഫ് ചെയ്തതായി സൂചിപ്പിച്ചു. ഇത് ഒരു പിശക് ആയിരുന്നു

സംഭവത്തെക്കുറിച്ച് പോലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നും എന്നാൽ പിടിച്ചെടുക്കൽ റിപ്പോർട്ടൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ‘എഎഫ്‌പി’ റിപ്പോർട്ട് ചെയ്യുന്നു.