സഊദിയിൽ ബാങ്ക് സേവനങ്ങൾ പുനഃസ്ഥാപിച്ചു, വിലക്കും നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സാമ

0
4387

റിയാദ്: സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക മുൻകരുതൽ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതായി സൗദി സെൻട്രൽ ബാങ്ക് ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന ട്രാൻസ്ഫർ പരിധി അവർ മുമ്പുണ്ടായിരുന്ന തലത്തിലേക്ക് ഉയർത്തുന്നതും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതും അപ്‌ഡേറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.

ഇന്ന് മുതൽ പുതുക്കിയ നിർദ്ദേശങ്ങൾ നടപ്പിലാകുമ്പോൾ, പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും ലഭ്യമായെക്കും.

ബാങ്ക് ഉപഭോക്താക്കളോട് മുൻകരുതൽ എടുക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും സെൻട്രൽ ബാങ്ക് ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.