“നജ്ം” ആപ്ലിക്കേഷനിലൂടെ വാഹനാപകടം എങ്ങനെ റിപ്പോർട്ട് ചെയ്യാം? ഘട്ടങ്ങൾ വിശദീകരിച്ച് സഊദി ട്രാഫിക്

0
3354

റിയാദ്: “നജ്ം” ആപ്ലിക്കേഷൻ വഴി ഫോണിലൂടെ വാഹനത്തിന് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള നടപടികൾ സഊദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഇന്ന് മുതൽ ആരംഭിച്ച റിമോട്ട് ഇൻസ്പെക്ഷൻ ചുരുങ്ങിയ ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാമെന്ന് ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി.

1: “നജ്ം” ആപ്ലിക്കേഷനിലൂടെയാണ് ഇത് പൂർത്തീകരിക്കേണ്ടത്. ആപ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

2: അപകടത്തിന്റെ സമഗ്രമായ ചിത്രം അഥവാ പൂർണ്ണമായി, അപകടം വ്യക്തമാകുന്ന ചിത്രങ്ങൾ എടുത്തിരിക്കണം

3: അപേക്ഷ സമർപ്പിച്ച് സ്വീകരിച്ചു എന്ന മറുപടി ലഭിക്കുന്നത് വരെ വാഹനങ്ങൾ അപകടസ്ഥലത്ത് നിന്ന് ഒഴിവാക്കരുത്,

4: അപകടത്തിന്റെ പെട്ട കക്ഷികളിൽ ഒരാൾക്കെങ്കിലും ഇൻഷുറൻസ് ഉണ്ടായിരിക്കണം

5: ചെറിയ അപകടങ്ങൾ ആയിരിക്കണം

6: പരിക്കുകളോ മരണങ്ങളോ ഉണ്ടാകരുത്

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, “നജ്ം” ഇൻഷുറൻസ് സേവന കമ്പനിയുമായി സഹകരിച്ച്, ചെറിയ ട്രാഫിക് അപകടങ്ങൾക്കുള്ള ഓൺലൈൻ സേവനത്തിന്റെ ആദ്യ ഘട്ടം ഇന്ന് (തിങ്കൾ) ആരംഭിച്ചിരുന്നു.

ചെറിയ അപകടങ്ങളിൽ ഇനി റിമോട്ട് ഇൻസ്പെക്ഷൻ സേവനവുമായി സഊദി ട്രാഫിക്: ആദ്യ ഘട്ടം ഇന്ന് മുതൽ, വ്യവസ്ഥകൾ അറിയാം