റിയാദ്: ഉപഭോക്താവിന്റെ ഐഡന്റിറ്റി നമ്പർ മൊബൈൽ നമ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പരിശോധിച്ചുറപ്പിക്കാതെ ഓൺലൈൻ വഴിയായി ഏകദേശം 4.84 ദശലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് സഊദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തി. ആകെയുള്ള അകൗണ്ടുകളുടെ 55 ശതമാനവും ഉപയോക്താവിന്റെ ഐഡന്റിറ്റിയുമായി മൊബൈൽ നമ്പർ പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാതെയുള്ളതാണെന്ന് സാമ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാമ്പത്തിക തട്ടിപ്പ് വിരുദ്ധ യൂണിറ്റുകളിൽ യോഗ്യതയുള്ള കേഡറുകളുടെ കുറവുണ്ടെന്ന് സാമ പറഞ്ഞു. എല്ലാ തട്ടിപ്പ് കേസുകളുടെയും തരങ്ങളും രീതികളും എണ്ണവും വലുപ്പങ്ങളും കണക്കാക്കുന്നതിൽ ഇത് ദുർബലമാകാൻ കാരണമാകുകയും ചെയ്‌തു.
മോണിറ്ററിംഗ്, അന്വേഷണങ്ങൾ, റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ദുർബലമായ നടപടിക്രമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്. ദുർബലമായ പ്രവർത്തന നിയന്ത്രണ സംവിധാനങ്ങൾ തട്ടിപ്പ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിലും കുറയ്ക്കുന്നതിലും വെല്ലുവിളി സൃഷ്ടിച്ചുവെന്നും സാമ പറഞ്ഞു.
വിരലടയാളം ഉപയോഗിച്ച് ബ്രാഞ്ച് വഴിയോ സെൽഫ് സർവീസ് മെഷീനുകൾ വഴിയോ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാത്ത വിദേശികൾക്ക് അന്താരാഷ്ട്ര പണം കൈമാറ്റത്തിൽ നിന്ന് സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയ നിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കൂടാതെ, ഓൺലൈൻ വഴി നടത്തുന്ന അന്താരാഷ്ട്ര പണമയക്കൽ 24 മണിക്കൂർ നേരത്തേക്ക് അകൗണ്ടിൽ തന്നെ കിടക്കും. എന്നാൽ, മുമ്പ് ട്രാൻസ്ഫർ ചെയ്ത ഒരു ഗുണഭോക്താവിന് രണ്ട് മണിക്കൂർ സമയത്തേക്ക് മാത്രമാണ് താൽക്കാലികമായി പണം കൈമാറ്റം ഹോൾഡ് ചെയ്‌തു വെക്കുക. രാജ്യത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക്, അക്കൗണ്ട് ഡോക്യുമെന്റ് ചെയ്യുന്നതിനും പരിധി ഉയർത്തുന്നതിനും ബാങ്കിന് സംവിധാനം സജ്ജീകരിക്കാനാകും.
എല്ലാ വിഭാഗം ബാങ്ക് ഉപഭോക്താക്കൾക്കും ഇലക്ട്രോണിക് സേവനങ്ങൾ വഴിയുള്ള പ്രതിദിന കൈമാറ്റ പരിധി 60,000 റിയാൽ ആണെന്ന് സെൻട്രൽ ബാങ്ക് ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകൾക്കും നിർദ്ദേശം നൽകിയിരുന്നു.
സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം
സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം