റിയാദ്: നാല് കുട്ടികളെ കാറിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. റിയാദിലാണ് സംഭവം. നാല് കുട്ടികളെ വാഹനത്തിന്റെ മുൻവശത്ത് കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സംഭവം കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്ന നിലയിലാണ് ഗൗരവമായി കാണുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
വാഹനത്തിന്റെ ഡ്രൈവറെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. നിയമനുസൃതമുള്ള ശിക്ഷകൾ അദ്ദേഹത്തിനെതിരെ ചുമത്തും.
