ന്യൂഡൽഹി: സഊദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ ഗ്രീൻ എനർജി, പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസുകളിൽ ഓഹരി വാങ്ങാൻ ശ്രമം തുടങ്ങി. പരമാധികാര സമ്പത്ത് ഫണ്ട് വഴിയുള്ള നടപടികൾ പൂർത്തിയായതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടാറ്റ പവർ അവതരിപ്പിക്കുന്ന പുതിയ ഊർജ്ജ സ്ഥാപനത്തിൽ നിക്ഷേപിക്കാനുള്ള ബ്ലാക്ക് റോക്കിനും യുഎഇയുടെ സോവറിൻ വെൽത്ത് ഫണ്ടായ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ പദ്ധതിക്കും പുറമേയാണ് സഊദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിർദ്ദിഷ്ട നിക്ഷേപം.
“കൺസ്യൂമർ റിന്യൂവബിൾസ് ” എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ്സ് കൽക്കരി ഇന്ധന പദ്ധതികളും കാർബൺ പദ്ധതികളും ഒഴികെയുള്ള എല്ലാ ടാറ്റ പവർ ആസ്തികളും ഉൾക്കൊള്ളുന്നതാണ്. പുറത്ത് വന്ന വാർത്തയിൽ ടാറ്റ പവറും പബ്ലിക് ഇൻവിസ്റ്റ്മെന്റ് ഫണ്ടും പ്രതികരിച്ചില്ല. ടാറ്റ പവർ വക്താവ് ഇമെയിൽ ചോദ്യത്തിനും ഫോൺ കോളുകളോടും പ്രതികരിച്ചില്ലെന്ന് വാർത്ത പുറത്ത് വിട്ട ചെയ്ത ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
13.06 ജിഗാവാട്ട് (GW) ശേഷിയുള്ള ടാറ്റ പവർ, പുനരുപയോഗിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജം, വൈദ്യുതി പ്രക്ഷേപണം, വിതരണം, കൽക്കരി, ചരക്ക്, ലോജിസ്റ്റിക്സ്, വ്യാപാരം എന്നിവയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനികളിൽ ഒന്നാണ്. വടക്കൻ ഡൽഹിയിലെയും ഒഡീഷയിലെയും വിതരണ കമ്പനികൾ വഴി 12 ദശലക്ഷം ഉപഭോക്താക്കൾക്ക് ഇത് വൈദ്യുതിയും നൽകുന്നു.
സഊദി അറേബ്യയുടെ പ്രധാന നിക്ഷേപ വിഭാഗമായി പ്രവർത്തിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ഏകദേശം 600 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ സഊദി ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപം നടത്താൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എണ്ണ സമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ഹോൾഡിംഗുകൾ വൈവിധ്യവത്കരിക്കുന്നതിനായി ഇന്ത്യയുടെ ഗ്രീൻ എനർജി സ്പേസിൽ നിക്ഷേപിക്കാൻ ശ്രമം നടത്തുന്നുണ്ട്. വെള്ളിയാഴ്ച അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒപ്പ് വെച്ചിട്ടുണ്ട്.




