ഈ വര്‍ഷം 10 ലക്ഷം ഹാജിമാര്‍, നിബന്ധനകൾ പുറത്ത് വിട്ടു

0
3306

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് 10 ലക്ഷം തീര്‍ഥാടകര്‍ക്ക് അനുമതി നല്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകരും രാജ്യത്തിനകത്തു നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെയാണ് പത്ത് ലക്ഷം പേർക്ക് അനുമതി നൽകുന്നത്. ഹാജിമാർക്ക് അനുമതി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

65 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം നല്കുക. തീര്‍ഥാടകര്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കൊവിഡ് വാക്സിന്‍ എടുത്ത് പൂര്‍ത്തിയാകണം.
വിദേശ തീര്‍ഥാടകര്‍ സഊദിയിലേക്ക് പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തുടങ്ങിയവയാണ് നിബന്ധനകൾ.

അതേസമയം, ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട ഉടൻ പ്രഖ്യാപിക്കും. ഇന്ത്യ ഉൾപ്പെടെ ഓരോ രാജ്യങ്ങളിൽ നിന്നും അനുവദിക്കുന്ന ഹാജിമാരുടെ എണ്ണം സംബന്ധിച്ച് നടപടികൾ പൂർത്തിയായി വരികയാണ്.