എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെ ചരക്കു വിമാനം രണ്ടായി പിളര്‍ന്നു, ദൃശ്യങ്ങൾ പുറത്ത്

0
5398

സാന്‍ജോസ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനിടെ ചരക്ക് വിമാനം നെടുകെ പിളർന്നു. ആഗോള പ്രശസ്ത കൊറിയർ സർവ്വീസ് കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ബോയിങ് 757 വിമാനമാണ് കോസ്റ്റാറിക്കയില്‍ രണ്ടായി പിളര്‍ന്നത്. ജര്‍മന്‍ ചരക്കുഗതാഗത കമ്പനിയായ ഡി.എച്ച്.എല്ലിന്റെ വിമാനം അപകടത്തിൽ പെട്ടത്തോടെ സാന്‍ജോസിലെ അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകള്‍ അടച്ചിട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൈലറ്റും സഹപൈലറ്റും മാത്രമുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇരുവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും റെഡ്‌ക്രോസ് വളണ്ടിയറായ ഗ്യുഡോ വാസ്‌കസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു അപകടം. സാന്‍ജോസിലെ ജുവാന്‍ സാന്റാമരിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് 25 മിനിറ്റിനകം ഇവിടേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.