45 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് മഹ്‌റമില്ലാതെയും ഉംറ വിസ

0
2178

മക്ക: 45 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് മഹ്‌റമില്ലാതെ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഉംറ നിർവഹിക്കാനും വിസ ലഭിക്കാനും അനുവാദമുണ്ടെന്നും, ഇവർക്ക് മഹ്റമോ മറ്റു സ്ത്രീകളോ കൂടെ ഉണ്ടായിരിക്കൽ നിർബന്ധമല്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

45 വയസ്സിന് താഴെയുള്ള സ്ത്രീകൾ മഹ്‌റമില്ലാതെ ഉംറ നിർവഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം, മഹ്‌റം ആവശ്യമില്ലാതെ സ്ത്രീകൾക്ക് മാനദണ്ഡം പാലിച്ച് ഉംറ വിസ നൽകുമെന്നായിരുന്നു ഹജ്ജ്, ഉംറ മന്ത്രാലയം ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നത്. വിദേശത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന സ്ത്രീകളിൽ 45 ഉം അതിനു മുകളിലും ഉള്ളവ സ്ത്രീകൾക്ക് മാത്രമേ ഇത്തരത്തിൽ ഉംറ വിസ ലഭ്യമാകൂവെന്നായിരുന്നു മന്ത്രാലയം അറിയിച്ചിരുന്നത്.

മഹ്‌റമില്ലാതെ വിദേശ വനിതകൾക്ക് നിബന്ധനയോടെ ഉംറ വിസ