സഊദിയിൽ ഡെലിവറി കമ്പനിയിലേക്ക് നിരവധി ഡ്രൈവർ ഒഴിവുകൾ

0
5229

റിയാദ്: സഊദിയിലെ പ്രമുഖ ഡെലിവറി കമ്പനിയിലേക്ക് നിരവധി ഡ്രൈവർ ഒഴിവുകൾ. ജാഹിസ് ഫുഡ് ഡെലിവറി കമ്പനിയിൽ ഡെലിവറി ഡ്രൈവർ തസ്‌തികയിലേക്കാണ് നിരവധി ഒഴിവുകൾ ഉള്ളത്. ഇതിനായുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. സഊദി ലൈസൻസ് നിർബന്ധമാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

21 നും 37 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കൽ നിർബന്ധമാണ്. ഒരു മാസം 364 ട്രിപ്പുകൾ നിർബന്ധമായും ചെയ്‌തിരിക്കണം. ശേഷമുള്ള ഓരോ ട്രിപ്പിനും പത്ത് റിയാൽ അധികമായി ലഭിക്കും.

താത്പര്യമുള്ളവർക്ക് സ്കൈട്രാവൽസുമായി താഴെയുള്ളനമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിശദമായ ബയോഡാറ്റ, സഊദി ലൈസൻസ് കോപ്പി എന്നിവ jobskytravel@gmail.com ഇമെയിലിൽ അയക്കുക. ബന്ധപ്പെടേണ്ട നമ്പർ: 9846714776, 9496193777