ഇന്ന് മുതൽ ഞായർ വരെ സഊദിയിലെ ഈ പ്രദേശങ്ങൾ പൊടിയിൽ മുങ്ങും

0
3771

റിയാദ്: രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഇന്ന് (ബുധൻ) മുതൽ അടുത്ത ഞായർ വരെ കടുത്ത പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ പ്രദേശങ്ങളിലും തബൂക്ക്, മദീന മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിലും കടുത്ത പൊടിക്കാറ്റ് ഉണ്ടാകും. ഖസിം മേഖലയും റിയാദ്, ശർഖിയ മേഖലകളുടെ വടക്കൻ ഭാഗങ്ങളും പൊടിയിൽ മുങ്ങും.

കാറ്റിന്റെ വേഗത ചിലപ്പോൾ മണിക്കൂറിൽ 45 കിലോമീറ്ററിൽ അധികമാകുമെന്നും ആ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറവിന് കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്ക് ഭാഗങ്ങളിൽ ഉയർന്നും താഴ്ന്നുമുള്ള താപനില വ്യത്യാസങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.