ജിദ്ദ: ജിദ്ദയിലെ മാധ്യമ പ്രവർത്തകനും കെഎംസിസി നേതാവുമായ സുൽഫിക്കർ ഒതായിയുടെ പിതാവും ആദ്യകാല ഫുട്ബോൾ കളിക്കാരനും അറിയപ്പെടുന്ന കർഷകനുമായ കാഞ്ഞിരാല ഉസ്സൻ ബാപ്പു (82) നാട്ടിൽ നിര്യാതനായി. ഭാര്യ: സി.എച്ച് ഫാത്തിമക്കുട്ടി മക്കൾ: സുൽഫീക്കർ ഒതായി (അമൃത ടിവി റിപ്പോർട്ടർ, ജിദ്ദ ), ഹബീബ്(ജിദ്ദ), ശബീർ(റിയാദ്), നദീറ, സമീന, റുക്സാന, നബീല, പരേതനായ നൗഫൽ ബാബു എന്ന കൊച്ചു. മരുമക്കൾ: സലീന (കൊടിയത്തൂർ), ബുഷ്റാബി(കാരക്കുന്ന്), തസ്നി (കോട്ടാല), ഫർസാന (വണ്ടൂർ), വി.പി.നാസർ (മരുത), ജാബിർ(വഴിക്കടവ്), ഷാജഹാൻ (പാണ്ടിക്കാട്), മുനീബ് (തെരട്ടമ്മൽ). സഹോദരൻ: അബ്ദുൽ റസാഖ് (റിട്ട. ബാങ്ക് മാനേജർ, കേരള ഗ്രാമീണ ബാങ്ക്). ഖബറടക്കം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മലപ്പുറം എടവണ്ണ ഒതായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.