വിദേശ ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് കവറേജ് ഉറപ്പ് വരുത്താൻ പുതിയ മാർഗ്ഗം സജ്ജീകരിച്ചു

0
1486

റിയാദ്: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് തങ്ങളുടെ ഉംറ ഇൻഷുറൻസ് കവറേജ് ഉറപ്പ് വരുത്താൻ അന്വേഷണത്തിനായി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി‌സി‌എച്ച്‌ഐ) പുതിയ സേവനം ആരംഭിച്ചു. രാജ്യത്തേക്ക് വരുന്ന തീർത്ഥാടകർക്ക് അവരുടെ ഉംറ ഇൻഷുറൻസിന്റെ സാധുത ഉറപ്പാക്കാനാണു പുതിയ സേവനത്തിലൂടെ ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ സൗകര്യം ഒരുക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ (CCHI) വെബ്സൈറ്റ് വഴിയാണ് തീർത്ഥാടകർക്ക് അവരുടെ ഉംറ ഇൻഷുറൻസിന്റെ സാധുത ഉറപ്പാക്കാനാകുക. സൈറ്റിൽ കയറി ഇ-സർവ്വീസ് തിരഞ്ഞെടുക്കണം. ഇവിടെ “ഇൻഷുറൻസ് സ്റ്റാറ്റസ് അന്വേഷണം (“Inquires about insurance status”), “ഉംറ/ഹജ്ജ് ഇൻഷുറൻസിനെ കുറിച്ചുള്ള അന്വേഷണം (“Inquire about Umrah insurance” / “Haj Insurance Inquire”) എന്നിവ തിരഞ്ഞെടുത്താണ് ഇത് പരിശോധിക്കാനാകുക. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീർത്ഥാടകർ പാസ്‌പോർട്ട് നമ്പറും കോഡും നൽകാൻ ആവശ്യപ്പെടും. ഇവ നൽകുന്നതോടെ തങ്ങളുടെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ ലഭ്യമാകും.

എല്ലാത്തരം സന്ദർശന വിസകളിലും രാജ്യത്തേക്ക് വരുന്ന ആളുകൾക്ക്, കൊവിഡ്-19 കവറേജ് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സയ്ക്കായി ആരോഗ്യ ഇൻഷുറൻസ് അടുത്തിടെയാണ് അധികൃതർ നിർബന്ധമാക്കിയത്. ഉംറയിലും ടൂറിസം വിസയിലും മൾട്ടിപ്പിൾ എൻട്രി വിസയിലും വരുന്നവർ ഉൾപ്പെടെ എല്ലാ സന്ദർശകർക്കും ഈ നിയമം ബാധകമാണ്. സഊദി അറേബ്യയിൽ സന്ദർശകൻ താമസിക്കുന്ന കാലയളവ് മുഴുവൻ ഉള്ള കവറേജ് ആയിരിക്കണം. വിസ നീട്ടുമ്പോൾ ഇൻഷുറൻസ് പോളിസി പുതുക്കുകയും വേണം.

കൊറോണ വൈറസിനെതിരെ മെഡിക്കൽ ഇൻഷുറൻസ് നേടിയ ശേഷം വിസിറ്റ് വിസയിൽ രാജ്യത്തേക്ക് വരുന്നവർ അവരുടെ “ഇൻഷ്വർ ചെയ്ത സന്ദർശക” (“insured visitor”) എന്ന ആരോഗ്യ നില ആപ്പിൽ കാണാത്ത സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ബന്ധപ്പെടണമെന്ന് തവക്കൽന അപേക്ഷ നേരത്തെ വ്യക്തമാക്കിയിരുന്നു.