റിയാദ്: റഷ്യ-ഉക്രെയ്ൻ പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിലെ ഭക്ഷ്യ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷാ സമിതിയിൽ നിന്നുള്ള ഭക്ഷ്യ സമൃദ്ധി സമിതി അതിന്റെ പത്താമത്തെ ആനുകാലിക യോഗം ചേർന്നു. പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്‌ദുറഹ്‌മാൻ അൽ-ഫദ്‌ലിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി, വാണിജ്യ ഡെപ്യൂട്ടി മന്ത്രി ഡോ: ഇമാൻ അൽ മുതൈരി എന്നിവർ പങ്കെടുത്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള ഭക്ഷ്യവിപണിയിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ രാജ്യത്തെ വിപണികളിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ സമൃദ്ധമായ ലഭ്യത സമിതി അവലോകനം ചെയ്തു.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, വിദേശ വ്യാപാര അതോറിറ്റി, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, കാർഷിക വികസന ഫണ്ട്, ജനറൽ ഗ്രെയിൻ ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സഊദി അറേബ്യയിലെ ഭക്ഷ്യ വിതരണവും കരുതൽ ശേഖരവും സുസ്ഥിരമാണെന്നും നിലവിലെ റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധികൾക്കിടയിൽ പ്രാദേശിക വിപണികളിൽ അതിന്റെ സമൃദ്ധിയെക്കുറിച്ച് ആശങ്കകളില്ലെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്‌ദുറഹ്‌മാൻ അൽ-ഫദ്‌ലിവ്യക്തമാക്കിയിരുന്നു.
പ്രാദേശിക വിപണിയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ സമൃദ്ധി നിരീക്ഷിക്കുന്നതിനും ആഗോള-പ്രാദേശിക വിതരണ ശൃംഖലകളെ പിന്തുടരുന്നതിനുമായി ഭക്ഷ്യസുരക്ഷാ സമിതിയിൽ നിന്നുള്ള ഭക്ഷ്യ സമൃദ്ധി സമിതി തുടർച്ചയായി യോഗങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.