നവ വധുവിന്റെ ആക്രമണത്തിൽ ഗൾഫിലെത്തിയ ഭർതൃമാതാവ് മരിച്ചു; മരുമകള്‍ അബുദാബി പൊലീസ് കസ്റ്റഡിയില്‍

0
16738

അബുദാബി: മലയാളി വയോധിക അബുദാബിയില്‍ മരിച്ച നിലയില്‍. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ റൂബി മുഹമ്മദിനെ (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ അബുദാബി ഗയാത്തിയിലാണ് സംഭവം നടന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സഞ്ജു. ഫെബ്രുവരി 15 നാണ് മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓൺലൈനിലൂടെ ആണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിനു ശേഷമാണു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു. തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും അക്രമിക്കുകയുമായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപൊയി

വഴക്കിനെതുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെ ഭര്‍തൃമാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചുവീണ് ഉടന്‍ മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുവരികയാണ്. യുഎഇ-സഊദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം. അബൂദബിയിൽ വളരെ വിദൂരത്തുള്ള അതിർത്തിയാണ് ഗയാത്തി.

റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.