റിയാദ്: ബോർഡർ നമ്പർ വെച്ച് അബ്ഷിർ രജിസ്ട്രേഷൻ സാധ്യമാണെങ്കിലും അബ്ഷിർ സേവനങ്ങൾ പൂർണ്ണമായും ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി അബ്ഷിർ പ്ലാറ്റ്ഫോം. തവക്കൽന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിനും യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോം പ്രയോചനം നേടുന്നതിനും വേണ്ടി മാത്രമാണ് ബോർഡർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതെന്ന് “അബ്ഷിർ” പ്ലാറ്റ്ഫോം ഗുണഭോക്താക്കളെ അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോർഡർ നമ്പർ വെച്ച് രജിസ്റ്റർ ചെയ്തവർക്ക് പൂർണ്ണ സേവനങ്ങൾ ലഭ്യമാകാത്തത് എന്താണെന്ന സംശയം പലർക്കും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വിശദീകരണം. ബോർഡർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാമെങ്കിലും ലോഗിൻ ചെയ്യാൻ സാധ്യമല്ലെന്ന് അബ്ഷിർ പ്ലാറ്റ്ഫോം ചൂണ്ടിക്കാട്ടി. ബോർഡർ നമ്പറിലുള്ള രജിസ്ട്രേഷൻ ഗുണഭോക്താവിന് അതിന്റെ സേവനങ്ങൾ ദൃശ്യമാകാൻ അനുവദിക്കുന്നില്ലെന്നും അബ്ഷിർ കൂട്ടിച്ചേർത്തു.
ബോർഡർ നമ്പർ ഉപയോഗിച്ച് ഗുണഭോക്താവിന് “അബ്ഷിർ” സജീവമാക്കാനാകുമെന്നും എന്നാൽ അത് തവക്കൽനയും നാഷണൽ ആക്‌സസ് പ്ലാറ്റ്‌ഫോമും ഉപയോഗിക്കുന്നതിനു മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് അബ്ഷിർ അറിയിച്ചു.
രാജ്യത്ത് സന്ദർശക വിസകളിൽ എത്തുന്നവരും മറ്റും തവക്കൽനയിൽ രജിസ്റ്റർ ചെയ്യാനും മറ്റും ബോർഡർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ അബ്ഷിർ സംവിധാനിച്ചിരുന്നു. എന്നാൽ, ഇഖാമ ലഭിച്ചവരും ഇതേ രജിസ്ട്രഷൻ മതിയാകുമെന്ന ധാരണയിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുകയായിരുന്നു അബ്ഷിർ.