മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു

0
3758

റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണി മൂച്ചിക്കൽ മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിക്കുട്ടി (52) ആണ് ശിഫാ ദിറാബ് റോഡിൽ അൽ ഇമാം അബ്ദു റഹിമാൻ അൽ ഫൈസൽ ഹോസ്പിറ്റലിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിതാവ്: പരേതനായ പോക്കർ, മാതാവ്: കദിയാമ്മു, ഭാര്യ: സക്കീന

മയ്യിത്ത് റിയാദിൽ ഖബറടക്കും. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നിസാർ കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്