മക്ക: സംസം വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ദിനേനെ നടത്തുന്നത് നൂറ് റാൻഡം പരിശോധനകൾ. ഇരു ഹറം കാര്യാലയ വകുപ്പ് ലബോറട്ടറിയാണ് സംസം ജലത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ മൈക്രോബയോളജിക്കൽ, കെമിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നത്. ഇതിനായി വിശാലമായ ലാബ് ആണ് പ്രവർത്തിക്കുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹറം പള്ളിയുടെ മേൽക്കൂരയിൽ സജ്ജമാക്കിയ പ്രത്യേക ലബോറട്ടറിയിലാണ് പരിശോധന. കുടിവെള്ളം വിശകലനം ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധന ഫലങ്ങൾ ഹറം കാര്യാലയ വകുപ്പ് സംസം അഡ്മിനിസ്ട്രേഷനിലേക്ക് ഉടൻ അയക്കുകയും ചെയ്യുന്നുണ്ട്.
ലാബ് ജീവനക്കാർ ഹറം പള്ളിയിലെ സംസം വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളിൽ നിന്നും ദിവസേന സാമ്പിളുകൾ എടുക്കുകയും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ഹറം സന്ദർശകർക്ക് ഉയർന്ന അന്താരാഷ്ട്ര ആരോഗ്യ നിലവാരത്തിലും വെള്ളം നൽകുന്നതിനായി അതിൽ സൂക്ഷ്മാണുക്കൾ ഇല്ലെന്നും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
തുടർന്ന്, അൾട്രാവയലറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിലൂടെയും ബാക്ടീരിയകൾ പരിശോധിക്കുപരിശോധിക്കാനായി എടുത്ത സാമ്പിളുകള്‍ ആദ്യം സേഫ്റ്റി കാബിനുകളിലേക്കാണ് മാറ്റുന്നത്. അല്‍ട്രാവയലറ്റ് രശ്മികളുപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനക്കായി തയ്യാറാക്കിയ മിശ്രിതം 37 ഡ്രിഗി സെല്‍ഷ്യസില്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സ്‌പെഷ്യല്‍ ഇന്‍കൂബറ്റില്‍ വെച്ച ശേഷം ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തും. ഇതു കൂടാതെ ഉപ്പിന്റേയും ക്ലോറിന്റേയും സാന്നിധ്യത്തിന്റെ ശതമാനം കണക്കാക്കാൻ കെമിക്കല്‍ പരിശോധനയും നടത്തും.
സംസം കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് മുതൽ, പൂർണ്ണമായും അടച്ച ജലസംഭരണികളിൽ എത്തുന്നതുവരെ, അണുവിമുക്ത ഉപകരണങ്ങളിലൂടെയാണ് സംസം വെള്ളം കടന്നുപോകുന്നത്. രണ്ട് വിശുദ്ധ മസ്ജിദുകളുമായും അവരുടെ സന്ദർശകരുമായും പരിചരണം നൽകുന്നതിൽ പരിശീലനം ലഭിച്ച വലിയൊരു ടീമിന്റെ ഭാഗമായാണ് സംസം പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കും ലാബ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോലി ചെയ്യുന്നത്.