അനാമികയെന്ന് ഭാര്യ, അലംകൃതയെന്ന് ഭർത്താവ്, പേരിടൽ ചടങ്ങ് കലാശിച്ചത് കൂട്ടത്തല്ലിൽ: സോഷ്യൽ മീഡിയ വൈറൽ വീഡിയോ

0
14514

ഒരു പേരിടൽ ചടങ്ങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുഞ്ഞിന് പേരിടുന്ന വളരെ സുന്ദരമായ മുഹൂർത്തമാണ് കുടുംബങ്ങൾ തമ്മിൽ ഒടുവിൽ തല്ലിതീർത്തത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി ഓടുകയാണ് കേരളത്തിൽ നിന്നുള്ള ഈ വീഡിയോ. കാണുന്നവർ എല്ലാം വളരെ കൗതുകത്തോടെയാണ് ഇതിനെ പ്രതികരിക്കുന്നത്. ചിലർ അതി ശക്തമായും എതിർക്കുന്നുണ്ട്. പക്ഷെ, ആ പിഞ്ചു പൈതൽ ഇതിന് എന്ത് പിഴച്ചു എന്ന ചോദ്യവും പലരും ഉയർത്തുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പേരിടൽ ചടങ്ങിൽ ഒരുങ്ങിയെത്തിയ ദമ്പതികളാണ് തർക്കത്തിന് തുടക്കമിട്ടത്. ചടങ്ങുകൾ എല്ലാം പൂർത്തിയായി പേരിടാനായി കുഞ്ഞിനെ ഭർത്താവ് മടിയിലേക്ക് എടുക്കുന്നു. തുടർന്ന് ചടങ്ങുകളുടെ ഭാഗമായി കുഞ്ഞിന്റെ ഒരു ചെവി പൊത്തിപ്പൊടിച്ച് മറ്റേ ചെവിയിൽ പേര് വിളിക്കാൻ നിർദേശം നൽകുന്നു. തുടർന്നാണ് അടിയുടെ പൊടിപൂരം.

കുഞ്ഞിന് ഭർത്താവ് അലംകൃത എന്ന് പേര് വിളിക്കുന്നു. എന്നാൽ, തൊട്ടടുത്ത് നിന്ന് മറ്റുള്ളവർ അലംകൃതയല്ല അനാമിക എന്ന് പറയുന്നതോടൊപ്പം ഭാര്യ അനാമിക എന്ന പേര് ഉച്ചത്തിൽ വിളിച്ച് കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ നിന്ന് തട്ടി പറിക്കുകയും ചെയ്യുന്നു. തുടർന്നാണ് ഇരു കൂട്ടരുടെയും കുടുംബങ്ങൾ തമ്മിൽ തർക്കത്തിനും കയ്യാങ്കളിയിലും എത്തിയത്.

വീഡിയോ കാണാം👇