റിയാദ്: വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഇഴഞ്ഞു നീങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ വീഡിയോ ഏവരെയും അമ്പരപ്പിക്കുന്നു. വ്യക്തമാകാത്ത തെരുവിൽ നിന്നുള്ള നടുക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപത്തെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പിഞ്ചു കുഞ്ഞു റോഡിലൂടെ ഇഴയുന്ന വീഡിയോ പുറത്ത് വന്നതോടെ കുട്ടികളുടെ ഉത്തരവാദിത്തം വഹിക്കേണ്ടവർക്കെതിരെ ശക്തമായ രോഷമാണ് ഉയരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒടുവിൽ കാറിൽ എത്തിയ ഒരാളുടെ ശ്രദ്ധയിൽ പെട്ടത്തോടെ പൊടുന്നനെ കാർ നിർത്തി കുട്ടിയെ എടുത്ത് സമീപത്തേക് പോകുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്.
ഈ പ്രായത്തിലുള്ള ഒരു കുട്ടി തന്റെ വീട്ടുകാരറിയാതെ തെരുവിലിറങ്ങിയതിൽ ഞെട്ടൽ രേഖപ്പെടുത്തിയ സോഷ്യൽ മീഡിയ കുടുംബത്തിനാണ് കുട്ടിയുടെ സുരക്ഷയുടെ ഉത്തരവാദിത്തമെന്നും വീടിന്റെ വാതിലുകൾ അലക്ഷ്യമായി തുറന്നിടുന്നത് കുട്ടികൾ ഇറങ്ങി പോകുന്നതോടൊപ്പം വൻ ദുരന്തങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി.




