മക്ക: പെർമിറ്റ് വാങ്ങാതെ ഉംറ നിർവഹിക്കാൻ വരുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പൊതു സുരക്ഷ വകുപ്പ്. ഇത്തരത്തിൽ പെർമിറ്റ് ഇല്ലാത്തവർക്കെതിരെ പിടികൂടുമെന്നും കടുത്ത പിഴ ചുമത്തുമെന്നും ഉംറ പൊതു സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
പെർമിറ്റിൽ വ്യക്തമാക്കിയ തീയതിയും സമയവുമായി പൊരുത്തപ്പെടണം. കൂടാതെ, ഇഖാമ നമ്പർ, പാസ്‌പോർട്ട് നമ്പർ അല്ലെങ്കിൽ പ്രവേശന നമ്പർ എന്നിങ്ങനെ വ്യക്തിഗത വിവരങ്ങളുമായി പൊരുത്തപ്പെടണമെന്നും ഇക്കാര്യം തവക്കൽന ആപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, മസ്ജിദുൽ ഹറാമിലും മുറ്റത്തും പ്രവേശിക്കാൻ പെർമിറ്റ് അഥവാ തസ്‌രീഹ് ആവശ്യമില്ല. ഉംറ നിർവ്വഹിക്കാൻ മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്.
മസ്ജിദുൽ ഹറാമിലെ സെൻട്രൽ ഏരിയകളിലും നിസ്കാര സ്ഥലങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്.