റിയാദ്: സഊദിയിൽ മലയാളിയായ ബഖാല ജീവനക്കാരന് നേരെ അറബ് വംശജർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മലയാളി ജീവനക്കാരന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഖമീസ്മുശൈത്തിൽ ബഖാല ജീവനക്കാരനായ കണ്ണൂർ കൂത്തുപറമ്പ് കൊട്ടാരത്തിൽ സിദ്ധീഖിനാണ് ദുരനുഭവം. ഇക്കഴിഞ്ഞ മാർച്ച് 18 ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. പ്രതികളായ രണ്ട് സിറിയൻ വംശജർ അറസ്റ്റിലായിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടയടച്ച് പോകാനുള്ള ഏകദേശ ഒരുക്കത്തിനിടെയാണ് ആക്രമണം. കടയിൽ കയറിയ സമയത്ത് മറ്റു ഇടപാടുകാർ കടയിൽ ഉള്ളതിനാൽ സാധനങ്ങൾ നോക്കുന്നുവെന്ന വ്യാജന അക്രമികൾ കടയിൽ തന്നെ കഴിഞ്ഞു. മറ്റു ഇടപാടുകാർ കടയിൽ നിന്ന് പോയ സമയത്ത് ആക്രമണം നടത്തുകയായിരുന്നു പ്രതികൾ. ഒരാൾ കടയിൽ പ്രവേശന കവാടത്തിൽ ശരീരോശമാവ് അളക്കാൻ തയ്യാറാക്കി വെച്ചിരുന്ന ഇലക്ട്രോണിക്സ് തെർമോമീറ്റർ സ്റ്റാന്റ് കൊണ്ട് അടുക്കുകയായിരുന്നു.
ഇതെ സമയം, പുറത്ത് കാത്തിരുന്ന രണ്ടാമൻ ഷട്ടർ അടക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് രണ്ട് പേരും ചേർന്ന് ആക്രമണം നടത്തി കവർച്ച നടത്തുകയായിരുന്നു. ആക്രമണം നടന്ന സമയത്ത് സിദ്ധീഖിന്റെ കൂടെയുണ്ടായിരുന്ന സഹ ജീവനക്കാരനായ ബംഗ്ലാദേശ് പൗരൻ താമസസ്ഥലത്തേക്ക് പോയതിനാൽ സിദ്ധീഖ് മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്.
ആക്രമി സംഘം പോയ ഉടൻ സഹോദരനെ വിളിച്ചാണ് സിദ്ധീഖ് വിവരം അറിയിച്ചത്. പിന്നീട് സുഹൃത്തുക്കളും സ്പോൺസറും എത്തുകയും സ്പോൺസർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഖമീസ്മുശയ്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനാൽ അസീർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അടിയന്തിരമായി രണ്ട് ശാസ്ത്രക്രിയ നടത്തിയെങ്കിലും ഇടത് കണ്ണിന്റെ ഞരമ്പിന് ഗുരുതര പരിക്ക് ഉള്ളതിനാൽ കാഴ്ച ശക്തി തിരിച്ചു കിട്ടാൻ ഇടയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മാസ്ക് ധരിച്ചതിനാൽ അക്രമികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മലയാളികളായ സിസിടിവി വിദഗ്ധരായ നാല് യുവാക്കൾ ഒരു കിലോമീറ്ററോളം ദൂരത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ആളുകളെ കണ്ടെത്തിയതോടെ ദൃശ്യങ്ങൾ പോലീസിന് കെകുമാറുകയുമായിരുന്നു.