റിയാദ്: സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായിരിക്കും. രാജ്യത്തെ തുമൈർ, ഹോത സുദൈർ എന്നിവിടങ്ങളിൽ നിലയുറപ്പിച്ച നിരീക്ഷണ സമിതിയാണ് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്. മാസപ്പിറവി ദർശിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം ഉണ്ടായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാസം കണ്ടതായി മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.
സുദൈറിലെ മാസപ്പിറവി ദർശനം👇