കരീമിലും ഹംഗറിലും സ്വദേശികൾ: വിവിധ പദ്ധതികളുമായി പുതിയ കരാർ ഒപ്പ് വെച്ചു, വിദേശികൾക്ക് വീണ്ടും തിരിച്ചടി

0
3012

റിയാദ്: വിദേശികൾ വ്യാപകമായി രംഗത്തുള്ള ഓൺലൈൻ സേവനങ്ങളായ കരീം, ഹംഗർസ്റ്റേഷൻ എന്നിവയിൽ സ്വദേശി യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നൽകുവാൻ പുതിയ കരാറിൽ ഒപ്പ് വെച്ചു. ഡയറക്‌ട് ട്രാൻസ്‌പോർട്ട്, ഓർഡർ ഡെലിവറി എന്നീ മേഖലകളിൽ സ്വയം തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സ്വദേശി യുവതി യുവാക്കളെ ലക്ഷ്യമാക്കിയാണ് പുതിയ കരാർ ഒപ്പ് വെച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മേഖലയിൽ സ്വദേശിവത്കരണം നടത്തുന്നതിന് ധനസഹായം നൽകുന്നതിന് സാമൂഹിക വികസന ബാങ്ക് ആണ് ഓൺലൈൻ ആപ്ലിക്കേഷനുകളായ കരീം, ഹംഗർസ്റ്റേഷൻ എന്നിവയുമായി രണ്ട് സഹകരണ കരാറുകളിൽ ഒപ്പുവച്ചത്. പതിനായിരത്തിലധികം യുവതി യുവാക്കളെ ഈ മേഖലയിൽ ലക്ഷ്യം വെച്ചാണ് കരാർ.

“കരീം” ആപ്ലിക്കേഷനിലൂടെ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും കഴിവുകളും സമയവും ചിലവഴിക്കാനും ആഗ്രഹിക്കുന്ന 7,500 യുവതി യുവാകൾക്ക് സൗജന്യ തൊഴിലവസരങ്ങൾ നൽകാനാണ് കരീമുമായി ഒപ്പുവച്ച കരാർ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക വികസന ബാങ്ക് അറിയിച്ചു.

മൂന്ന് വർഷത്തിനുള്ളിൽ 3,100 സഊദി യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് “ഹംഗർസ്റ്റേഷനുമായി” കരാറിൽ സാമൂഹിക വികസന ബാങ്ക് ഉടമ്പടി ഒപ്പ് വെച്ചത്. നിലവിൽ ഈ രണ്ട് മേഖലയിലും പാർടൈമായും മുഴുവൻ സമയമായും ആയിരക്കണക്കിന് വിദേശികൾ തൊഴിൽ ചെയ്യുന്നുണ്ട്. ഇവർക്ക് കടുത്ത തിരിച്ചടിയായിരിക്കും പുതിയ തീരുമാനം.