‘ഇഅ്തമർന’ ആപ് വഴി ഇനി ഇന്ത്യയിൽ നിന്നും ഉംറക്ക് ബുക്ക് ചെയ്യാം

0
2577

മക്ക: സഊദിയിലേക്ക് വരാനായി തയാറാകുന്ന എല്ലാവർക്കും ഇനി സ്വന്തം രാജ്യത്ത് വെച്ച് തന്നെ ഉംറക്ക് വേണ്ടി അപ്പോയിന്റ്റ്മെന്റ് എടുക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സഊദിയിലേക്കുള്ള എല്ലാ വിസ ഹോൾഡർമാർക്കും രാജ്യത്തേക്ക് വരുന്നതിന് മുമ്പ് തന്നെ “ഉംറ” ആപ്ലിക്കേഷൻ വഴി ഉംറ നിർവഹിക്കാനുള്ള തീയതി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ഹജ്ജ് മന്ത്രാലയം അനുവദിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘ഇഅ്തമർന’ ആപ് വഴിയാണ് ഉംറ നിർവ്വഹിക്കാനുള്ള തിയ്യതിയും സമയവും തിരഞ്ഞെടുക്കേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോഴും ബുക്ക് ചെയ്യുമ്പോഴും രാജ്യത്തിലേക്കുള്ള പ്രവേശന വിസ നമ്പർ നൽകുകയും അതിന്റെ സാധുത കാലയളവ് ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് തിയ്യതിയും സമയവും തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാകുക.

അതേസമയം, വ്യക്തിക്ക് കൊറോണ വൈറസ് ബാധിച്ചാലോ വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയാലോ ഉംറ റിസർവേഷൻ തീയതിക്ക് 6 മണിക്കൂർ മുമ്പ് രാജ്യത്തിലേക്കുള്ള പ്രവേശനം നടത്തിയില്ലെങ്കിലോ പെർമിറ്റ് സ്വമേധയാ റദ്ദാക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ഇഅ്തമർന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.